എൻഎസ്എസ് - എസ്എൻഡിപി ഐക്യനീക്കം അടഞ്ഞ അധ്യായമെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.
ഐക്യം വേണ്ടായെന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് തീരുമാനത്തിന് ശേഷം തുഷാർ വെള്ളാപ്പള്ളി വിളിച്ചിരുന്നു. ......
എല്‍.ഡി.എഫ് വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി മട്ടന്നൂരില്‍ വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.വി അൻവർ യുഡിഎഫിനൊപ്പമാണ് ബേപ്പൂരില്‍ ആരെ സ്ഥാനാർത്ഥിയായി നിർത്തിയാക്കിയാലും ഞങ്ങള്‍ക്ക് പ്രശ്നമില്ല അൻവറിൻ്റെ കാര്യത്തില്‍ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും എം. ......
കൊച്ചി: ശബരിമല തീർത്ഥാടകർക്കായി സിയാൽ ഒരുക്കിയ ഇടത്താവള സൗകര്യം ഉപയോഗപ്പെടുത്തിയത് 11,000-ത്തോളം പേർ. ദർശനത്തിനായി വിമാനമാർഗം കൊച്ചിയിലെത്തിയ തീർത്ഥാടകരാണ് സിയാൽ പ്രത്യേകം ഒരുക്കിയ ഈ സൗകര്യം പ്രയോജനപ്പെടുത്തിയത്. ......
ദോഹ: ഖത്തറിലെ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സോഷ്യൽ മീഡിയ കൂട്ടായ്മയായ ഖത്തർ മലയാളീസ് സംഘടിപ്പിച്ച “ഖത്തർ പൂരം സീസൺ രണ്ട്” ഖത്തർ മലയാളികളുടെ മനസ്സിൽ ആവേശം നിറച്ച മഹോത്സവമായി മാറി.
ജനുവരി 30 വെള്ളിയാഴ്ച ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ ഉച്ചക്ക് രണ്ട് മണി മുതൽ ആരംഭിച്ച ഖത്തർ പൂരം വീക്ഷിക്കാൻ ആയിരങ്ങൾ ഒഴുകിയെത്തി. ഖത്തറിലെ മലയാളികൾക്ക് എന്നും ഓർമയിൽ സൂക്ഷിക്കാവുന്ന അഭിമാനകരമായ സാംസ്കാരിക മഹാമേളയായിരുന്നു കഴിഞ്ഞ വർഷം സംഘടിപ്പിച്ച ആദ്യ ഖത്തർ പൂരം. ......
കൊച്ചി: മേയർ അഡ്വ.വി കെ മിനിമോളും ഡെപ്യൂട്ടി മേയർ ദീപക് ജോയിയും നടൻ മമ്മൂട്ടിയെ വസതിയിലെത്തി സന്ദർശിച്ചു. പത്മഭൂഷൺ പുരസ്കാരം ലഭിച്ചതിൽ നഗരസഭയുടെ സന്തോഷവും അഭിനന്ദനവും മേയർ മമ്മൂട്ടിയെ അറിയിച്ചു. ......
ദോഹ: ജപ്പാനിലെ ഏറ്റവും വലിയ ഊർജ്ജ കമ്പനിയായ ജെറയുമായി (JERA) 27 വർഷത്തെ ദീർഘകാല എൽഎൻജി (LNG) വിതരണ കരാറിൽ ഖത്തർ എനർജി ഒപ്പുവെച്ചു. ദോഹയിൽ നടന്ന 21-ാമത് അന്താരാഷ്ട്ര എൽഎൻജി കോൺഫറൻസിനിടെയാണ് (LNG 2026) ഇരുരാജ്യങ്ങളും തമ്മിലുള്ള നിർണ്ണായക കരാർ ഒപ്പുവെച്ചത്.കരാർ പ്രകാരം പ്രതിവർഷം 3 ദശലക്ഷം ടൺ (3 MTPA) എൽഎൻജി ഖത്തറിൽ നിന്ന് ജപ്പാനിലേക്ക് വിതരണം ചെയ്യും.2028 മുതൽ വിതരണം ആരംഭിക്കുന്ന ഈ കരാറിന് 27 വർഷത്തെ കാലാവധിയാണുള്ളത്.
ഖത്തർ ഊർജ്ജ കാര്യ സഹമന്ത്രിയും ഖത്തർ എനർജി സിഇഒയുമായ സാദ് ഷെരീദ അൽ കാബി, ജെറ ഗ്ലോബൽ സിഇഒ യുകിയോ കാനി എന്നിവർ ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്.
1990-കളുടെ തുടക്കം മുതൽ ഖത്തറും ജപ്പാനുമായി തുടരുന്ന ഊർജ്ജ പങ്കാളിത്തം ഈ കരാറിലൂടെ കൂടുതൽ ശക്തിപ്പെടുകയാണ്. ......
അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും കോടതി അറിയിച്ചു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.അല്പംകൂടി സമയം നൽകൂവെന്നും ഒരു പ്രതികളും രക്ഷപ്പെടില്ലെന്നും കോടതി പറഞ്ഞു. ......
ചെങ്ങന്നൂര്‍: യുഡിഎഫ് ചെങ്ങന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്യസഭ മുന്‍ അംഗവും കേരള കോണ്‍ഗ്രസ് നേതാവുമായിരുന്ന തോമസ് കുതിരവട്ടത്തിന്റെ നിര്യാണത്തില്‍ അനുശോചനയോഗം നടത്തി. ചെങ്ങന്നൂര്‍ കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് ഡി.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ......
മാവേലിക്കര: മലങ്കര കത്തോലിക്ക സഭ മാവേലിക്കര രൂപത പ്രഥമാധ്യാപകരുടെ നേതൃത്വത്തിൽ മാർ ഇവാനിയോസ് പിതാവിന്റെ സ്മരണാർത്ഥം രൂപതയിലെ കുട്ടികൾക്കുവേണ്ടി നത്തിയ ക്വിസ് പ്രോഗ്രാം രൂപത കറസ്പോണ്ടന്റ് ഫാ ഡാനിയേൽ തെക്കേടത്ത് ഉത്ഘാടനം നടത്തി. ചേപ്പാട് സി കെ എച്ച് എസ് എസ് പ്രിൻസിപ്പൽ ബിനു കെ സാമുവൽ അധ്യക്ഷത വഹിച്ചു.കുറത്തികാട് സെന്റ് ജോൺസ് എം എസ് സി സ്കൂൾ ഹെഡ്മാസ്റ്റർ റിനോഷ് സാമുവൽ സ്വാഗതം ആശംസിച്ചു. ......

വള്ളികുന്നം : -പൂവാണ്ടി ശ്ശേരിൽദേവീക്ഷേത്രത്തിലെകുംഭകാർത്തിക തിരുനാൾ മഹോത്സവം തിരുവുത്സവം, തോറ്റംപാട്ട്, അഖണ്ഡനാമജപം, തിരുനാൾ പൊങ്കാല, തങ്ക അങ്കി ചാർത്ത്, തിരുമുടി എഴുന്നളത്ത് , ശ്രീമദ് ഭാഗവത സപ്താഹയജ്ഞം, ഫെബ്രുവരി 5
വ്യാഴം മുതൽ ഫെബ്രുവരി 24 വരെ നടത്തും
ഫെബ്രുവരി 5 മുതൽ 13 വരെ തോറ്റംപാട്ട് മഹോത്സവം
അവതരണം:- ആശാൻ രതീഷ് ,പാർട്ടി , ശ്രീകാര്യം തിരുവനന്തപുരം
14
ശനിയാഴ്ച
അഖണ്ഡനാമജപം
15
ഞായർ
സ്പതാഹയജ്ഞം ഒന്നാം ദിവസം
വരാഹവതാരം
മഹാശിവരാത്രി
9
ന് സംഗീതകച്ചേരി
എരുവ സിസ്റ്റേഴ്സ്. കുമാരി ദേവിക & കുമാരി ദർശന,കായംകുളം
16
തിങ്കൾ
സ്പാതാഹ യജ്ഞംരണ്ടാം ദിവസം
നരസിംഹാവതാരം
17
ചൊവ്വാഴ്ച
സ്പാതാഹയജ്ഞം മൂന്നാം ദിവസം
ബലരാമവതാരം, ശ്രീകൃഷ്ണാവതാരം, പൂതനാമോക്ഷം, ബാലലീല
18
ബുധനാഴ്ച
സ്പതാഹയജ്ഞം
നാലാം ദിവസം
ഗോവിന്ദപട്ടാഭിഷേകം
19
വ്യാഴാഴ്ച
അഞ്ചാം ദിവസം
രുമ്രിണിസ്വയംവരം
20
വെള്ളിയാഴ്ച
ആറാം ദിവസം
സന്താനഗോപാലം
21
ശനിയാഴ്ച
ഏഴാം ദിവസം
സ്വധാമപ്രാപ്തി (സ്വർഗ്ഗാരോഹണം)
അവദൃഥസ്നാന ഘോഷയാത്ര
22
ഞായറാഴ്ച
കുംഭം അശ്വതി മഹോത്സവം രാവിലെ
7 മുതൽ നാരായണീയം
അവതരണം വലിയവീട്ടിൽ ശ്രീദുർഗ്ഗനാരായണീയ സമിതി കറ്റാനം
പൂമൂടൽ
നൃത്താഞ്ജലി
അവതരണം:- ഗൗരി സച്ചുവുംസംഘവും
നൃത്തസന്ധ്യ
അവതരണം :-
ഗൗരി , ഇഷാനി , അപർണ്ണ കൃഷ്ണൻ
23
തിങ്കളാഴ്ച
വൈകിട്ട് 7 മണി മുതൽ ഗാനമേള പ്രശസ്ത ഗായകൻ കിഷോർവർമ്മ നയിക്കുന്ന വോയിസ് ഓഫ് കൊച്ചിൻ എന്റർടൈൻമെന്റ്സിന്റെ പാട്ടുത്സവം
24
ചൊവ്വാഴ്ച രാവിലെ
5.30
മുതൽ
തിരുനാൾ പൊങ്കാല
രാവിലെ
6
മുതൽ സോപാനസംഗീതം
തങ്കഅങ്കി ചാർത്ത്
വൈകിട്ട് 4 മണി മുതൽ താലപ്പൊലി ഘോഷയാത്രയും കെട്ടുത്സവവും പകൽ പൂരവും
വലിയഗുരിശി
നിറപറ യും മുടിപ്പറയുംവഴിപാട് സമർപ്പിക്കാവുന്നതാണ്. ......